അഴിമതിക്കെതിരായ അന്നാഹസാരെയുടെ സമരത്തിന് പിന്തുണ നല്‍കാനായി നമുക്കെന്തു ചെയ്യാം?
- അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരസമൂഹം നടത്തുന്ന ഈ സമരത്തിന്റെ സദുദ്ദേശം സുഹൃത്തുക്കളുടെ ഇടയില്‍ പ്രചരിപ്പിക്കുക.
- ദിനപ്പത്രങ്ങളിലെ പംക്തികളിലേക്ക് ജനലോക്പാലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതിയറിയിക്കുക.
- കഴിയുമെങ്കില്‍ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചെറു സംഘങ്ങളായി പദയാത്രകള്‍ യോഗങ്ങള്‍ മുതലായവ നടത്തുക.
അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ പോലും സര്‍ക്കാരിന് ഉദ്ദേശമില്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ ശക്തമായ ഇടപെടലുണ്ടെങ്കില്‍ മാത്രമേ അഴിമതി ഇല്ലാതാക്കാനുള്ള ജനലോക്പാല്‍ നിയമം പ്രാബല്യത്തില്‍ വരൂ. ഇതിനായിട്ടാണ് അന്നാ ഹസാരേയുടെ നേതൃത്വത്തിലുള്ള പൌരസമൂഹം സമരം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ അഴിമതിക്കെതിരായ ഈ സമരം വിജയിക്കണമെങ്കില്‍ നാം ഓരോരുത്തരുടെയും പിന്തുണ അത്യാവശ്യമാണ്. നമ്മുടെ കഴിവിന്റെ പരമാവധി പിന്തുണ ഈ സമരത്തിന് നല്‍കേണ്ടതാണ്.
No comments:
Post a Comment